Kerala Vs Bengaluru : രണ്ടും കൽപ്പിച്ച് സന്ദേഷ് ജിങ്കൻ | Oneindia Malayalam

2017-12-29 117

CAN JHINGAN PROVE HIS METTLE AGAINST BENGALURU FC?
ഐഎസ്എല്ലില്‍ 31ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു പോരാട്ടം പല പ്രത്യേകതകള്‍ കൊണ്ടും ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മഞ്ഞപ്പട മുന്‍ ഐ ലീഗ് ചാംപ്യന്‍മാരെ നേരിടുന്നത്. ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ഇരുടീമും ആദ്യമായി കൊമ്പുകോര്‍ക്കുന്ന മല്‍സരം കൂടിയാണിത്.അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പ്രകടനം നടത്തി ബെംഗളൂരു എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ കൊച്ചിയില്‍ നടക്കാനിരിക്കുന്ന മല്‍സരം മഞ്ഞപ്പടയ്ക്ക് എളുപ്പമാവില്ല. ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും നേര്‍ക്കുനേര്‍ വരുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ഒരു താരത്തിലേക്കാണ്. ബ്ലാസ്‌റ്റേഴ്‌സ് ടീമിലും ബെംഗളൂരു ടീമിലും പല മുന്‍ താരങ്ങളും ഇത്തവണ മുഖാമുഖം വരുന്നുണ്ട്. നേരത്തേ ബെംഗളൂരുവിന്റെ നീല ജഴ്‌സിയണിഞ്ഞ മലയാളി താരം സികെ വിനീത്, മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോ, സിയാം ഹംഗെല്‍ എന്നിവര്‍ ഇത്തവണ മഞ്ഞ ജഴ്‌സിയിലുണ്ടാവും. കൂടാതെ ബ്ലാസ്റ്റേഴ്‌സ് നായകന്‍ ജിങ്കനും നേരത്തേ ബെംഗളൂരുവിനായി കളിച്ചിട്ടുണ്ട്.പ്രഥമ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ജിങ്കന്‍ കഴിഞ്ഞ ഐഎസ്എല്ലിനു ശേഷമാണ് വായ്പയില്‍ ബെംഗളൂരുവിലെത്തുന്നത്.